
മുംബൈ: തെക്കൻ മുംബൈയിലെ ഗിർഗാവിലെ ഓഫീസിൽ നിന്ന് 2.40 കോടി രൂപ വിലമതിക്കുന്ന സ്വർണക്കട്ടികൾ മോഷ്ടിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു(Crime). ഉത്തർപ്രദേശ് സ്വദേശിയായ ചന്ദ്രഭൻ പട്ടേൽ (36) ആണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
"ഡിസംബർ 18 ന് 65 കാരനായ ഒരു വ്യവസായി തൻ്റെ കട കുത്തിപ്പൊളിച്ചെന്ന പരാതിയുമായി വി പി റോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പരാതി പ്രകാരം പ്രതി ഓഫീസിലെ പ്രധാന വാതിൽ തകർത്താണ് അകത്ത് കടന്നത്. ഒരു കിലോഗ്രാം വീതം തൂക്കമുള്ള മൂന്ന് സ്വർണക്കട്ടികളും കുറച്ച് പണവും ഇയാൾ കവർന്നു," എന്നു പോലീസ് പറഞ്ഞു.