

പാലക്കാട്: മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ നിന്നും പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തിന് തീയിട്ടു. പാലക്കാട് വാളയാറാണ് സംഭവം(Crime).
വാളയാർ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത പോൾ രാജാണ്(35) പ്രതി. അറസ്റ്റ് ചെയ്തതിൻ്റെ പ്രതികാരം എന്നവനമാണ് സ്റ്റേഷന് മുന്നിൽ ദേശീയപാതയിൽ മേൽപ്പാലത്തിനു താഴെ നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് പോൾരാജ് തീയിട്ടത്.
ജനവാസ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസിൽ തൊണ്ടി മുതലായി പോലീസ് പിടികൂടി സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടതായിരുന്നു പിക്കപ് വാൻ. ഇതിനിടെ തീയിട്ട ശേഷം സ്ഥലത്തു നിന്നു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പോലീസ് പിന്തുടർന്നു പിടികൂടി. തൊണ്ടിമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളിൽ കേസെടുത്താണ് പോൾ രാജിനെ അറസ്റ്റ് ചെയ്തത്.