മുകേഷ് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുതെന്ന് സി പി ഐ

മുകേഷ് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുതെന്ന് സി പി ഐ
Published on

തിരുവനന്തപുരം: നടനും എം എൽ എയുമായ മുകേഷിനെതിരെ കൊച്ചിയിലെ നടിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തിയ സാഹചര്യത്തിൽ അദ്ദേഹം എം എല്‍ എ സ്ഥാനത്ത് തുടരുന്നതില്‍ സി പി ഐ കടുത്ത അതൃപ്തി അറിയിച്ചു. സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞത് മുകേഷിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതാനാകില്ലെന്നാണ്.

സർക്കാരിനും മുന്നണിക്കും മുകേഷിനെതിരായ ആരോപണങ്ങള്‍ അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയ അദ്ദേഹം, മുകേഷ് ഉചിതമായ തീരുമാനമെടുക്കണമെന്നും സര്‍ക്കാരിനേയും ഇടത് മുന്നണിയേയും കൂടുതല്‍ പ്രതിസന്ധിയിലാക്കരുതെന്നും ട്വൻറിഫറിനോട് പറഞ്ഞു. സി പി ഐ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് അറിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ആനി രാജയും മുകേഷിന് ഇനിയും എം എൽ എ സ്ഥാനത്ത് തുടരാൻ അര്ഹതയില്ലെന്നാണ് പറഞ്ഞത്. നടി മുകേഷിനെതിരെ സമർപ്പിച്ച പരാതി തന്നെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്നാണ്. ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് ഐ പി സി 354 പ്രകാരമാണ്.

Related Stories

No stories found.
Times Kerala
timeskerala.com