

ചണ്ഡീഗഡ്: കോൺഗ്രസ് സ്ഥാനാർഥിയുടെ വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ് നടന്നതായി പരാതി. ഹരിയാനയിലെ പഞ്ച്കുലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.
കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകനായ ഗോൾഡിക്ക് ആക്രമണത്തിൽ പരിക്കേറ്റു. രണ്ട് പ്രാവശ്യം വെടിയേറ്റ ഗോൾഡിയെ ഛണ്ഡീഗഡിലെ ആശുപത്രിയിലേക്ക് മാറ്റി.