Crime
രഞ്ജിത്തിനെതിരായ പീഡനക്കേസ്: പരാതിക്കാരന്‍റെ മൊഴിയെടുത്ത് പോലീസ് | Complaint against director Ranjith
പരാതിക്കാരൻ്റെ മൊഴി പരിശോധിച്ചതിന് ശേഷം രഞ്ജിത്തിനെ ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്
ബെംഗളൂരു: പീഡനമാരോപിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവിന്‍റെ മൊഴിയെടുത്തു. ഇയാളുടെ മൊഴിയെടുത്തത് ബെംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ്.(Complaint against director Ranjith)
നടപടിയുണ്ടായത് അന്വേഷണ ഉദ്യോഗസ്ഥൻ മല്ലികാര്‍ജുന്‍റെ നേതൃത്വത്തിലാണ്. ഇയാളുടെ മൊഴി പരിശോധിച്ചതിന് ശേഷം രഞ്ജിത്തിനെ ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
പരാതിക്കാരനായ യുവാവ് കോഴിക്കോട് സ്വദേശിയാണ്. ഇയാൾ താമസിക്കുന്നത് ബെംഗളുരുവിലാണ്.

