Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeCrimeകോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം | Coimbatore gang...

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം | Coimbatore gang rape

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോയമ്പത്തൂർ മഹിളാ കോടതിയുടേതാണ് ചരിത്രപരമായ ഈ വിധി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് ആണ് ശിക്ഷ നൽകിയത്.(Coimbatore gang rape case, Three accused get life imprisonment)

2025 നവംബർ 2-ന് രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു 21-കാരിയായ എംബിഎ വിദ്യാർത്ഥിനി. ബൈക്കിലെത്തിയ മൂന്നംഗ സംഘം കാറിന്റെ ചില്ല് തകർക്കുകയും സുഹൃത്തിനെ വാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

പുലർച്ചെ നാല് മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പെൺകുട്ടിയെ അവശ നിലയിൽ പോലീസ് കണ്ടെത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.