പള്ളി സ്ഥലത്തർക്കം; തിരുനെൽവേലിയിൽ റിട്ടയേർഡ് എസ്ഐയെ വെട്ടിക്കൊന്നു | Church land dispute; Retired SI hacked to death in Tirunelveli

പ്രതികൾ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ കീഴടങ്ങി
Killed
Published on

ചെന്നൈ: തിരുനെൽവേലിയിൽ റിട്ടയേർഡ് എസ്ഐയെ നാലംഗ സംഘം വെട്ടിക്കൊന്നു. പുലർച്ചെ പള്ളിയിൽ നമസ്കരിച്ച ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന സാക്കിർ ഹുസൈൻ ബിജിലി(62)യെയാണ് കൊലപ്പെടുത്തിയത്. സാക്കിർ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിനുശേഷം തിരുനെൽവേലി സ്വദേശികളായ 2 പേർ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ കീഴടങ്ങി.

വഖഫ് ബോർഡിന്റെ 36 സെന്റ് സ്ഥലം തിരിച്ചുപിടിക്കുന്നതിനു സാക്കിർ ഹുസൈൻ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതിയും നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രത്യേക സുരക്ഷാ സംഘത്തിൽ അംഗമായിരുന്നു. ഗമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com