

ധാക്ക: ബംഗ്ലാദേശിൽ തിരുപ്പിറവി ദിനത്തിലും കടുത്ത അശാന്തി. പാതിരാ കുർബാന നടക്കുന്ന അവസരത്തിൽ ഇവിടുത്തെ 17 വീടുകൾ തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്.(Christmas Eve in Bangladesh)
ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിലെ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ വീടുകളാണ് നശിപ്പിച്ചിരിക്കുന്നത്. ഗ്രാമവാസികൾ പോലീസിനോട് പറഞ്ഞത് അജ്ഞാതർ വീടുകൾ നശിപ്പിച്ചതായാണ്.
അതേസമയം, സർക്കാർ പറയുന്നത് തീപിടിത്തമുണ്ടാകാൻ കാരണമായത് ഒരേ സമുദായത്തിലെ 2 വിഭാഗങ്ങൾ തമ്മിലുള്ള ദീർഘകാലമായി തുടരുന്ന സംഘർഷമാണെന്നാണ്.