

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിനിടയിൽ നല്ലേപ്പിള്ളി സർക്കാർ യു പി സ്‌കൂളിൽ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് അറിയിച്ച് പോലീസ്.(Christmas crib attack Incidents)
തത്തമംഗലം സ്‌കൂളിലെ പുൽക്കൂട് നശിപ്പിച്ച സംഭവത്തിലും ഇവർക്ക് പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് വി എച്ച് പി ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക് സുശാസനൻ, വി എച്ച് പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വേലായുധൻ എന്നിവരെ ചോദ്യം ചെയ്തിരുന്നു.
ആഘോഷം ചോദ്യംചെയ്യാനുള്ള കാരണം പെട്ടെന്നുള്ള പ്രകോപനമാണെന്നും, പുൽക്കൂട് മറ്റാരോ ബോധപൂർവ്വം നശിപ്പിച്ചതാണെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ സംശയം.