
തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ധിഖിനെതിരെ എടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിൽ സുപ്രധാന വിവരങ്ങൾ. ഇയാൾ നടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത് ദുരുദേശത്തോടെയെന്ന് ഇതിൽ വ്യക്തമാക്കുന്നു.(Charge sheet against actor Siddique )
നടി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുൻപ് തന്നെ പീഡനം വെളിപ്പെടുത്തിയതിന് സാക്ഷികൾ ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സിദ്ധിഖ് കുറ്റക്കാരൻ ആണെന്ന് ഉറപ്പിക്കുന്നതാണ് ഈ കുറ്റപത്രം.
സിദ്ധിഖ് ക്ഷണിച്ചതിനും, നടി തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തിയതിനും, അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ഉണ്ടെന്ന് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.