
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്. ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.(Charge sheet against actor Siddique)
നടനെതിരെ വ്യക്‌തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. പരാതിക്കാരിയുടെ മൊഴി തെളിയിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്നും, അനുമതി ലഭിച്ചാൽ ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമരപ്പിക്കുമെന്നും അവർ അറിയിച്ചു.
നടിയെ തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനക്കേസിൽ സിദ്ദിഖ് കുറ്റക്കാരൻ ആണെന്നാണ് പോലീസ് പറയുന്നത്.