
വയനാട്: മാനന്തവാടിയിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസിൽ വയോധികയ്ക്കും കൊച്ചുമകനും തടവുശിക്ഷയും പിഴയും ശിക്ഷ വിധിച്ചു. മാനന്തവാടി കണിയാരം കല്ലുമൊട്ടംകുന്ന് പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷോണ്‍ ബാബു (27), ടിപി ത്രേസ്യാമ്മ (76) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കല്‍പ്പറ്റ അഡ്ഹോക്ക് -11 കോടതി (എന്‍ഡിപിഎസ് പ്രത്യേക കോടതി) ജഡ്ജ് വി. അനസ് ആണ് ശിക്ഷ വിധിച്ചത്. (cannabis plants)
ഷോണ്‍ബാബുവിന് മൂന്നുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം നാല് മാസം കൂടി തടവും അനുഭവിക്കണമെന്നും കേസിലെ രണ്ടാം പ്രതിയായ ത്രേസ്യാമ്മക്ക് ഒരു വര്‍ഷം കഠിന തടവും 15000 രൂപ പിഴയും പിഴ അടക്കാനായില്ലെങ്കില്‍ നാല് മാസം കൂടി തടവും അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഷോണ്‍ബാബുവും ത്രേസ്യാമ്മയും ചേര്‍ന്ന് കഞ്ചാവ് ചെടി നട്ട് പരിപാലിക്കുകയായിരുന്നു.സംഭവം അറിഞ്ഞ മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.കെ സുനിലും സംഘവുമെത്തി ചെടികള്‍ കണ്ടെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു