
കോഴിക്കോട്: യുവാവ് നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിൽ 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞു കൊണ്ടാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.(Case against director Ranjith)
കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലായിരുന്നു ഇത്.
രഞ്ജിത്തിനെതിരെ പരാതി നൽകിയത് കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ്. കോഴിക്കോട് കസബ പൊലീസാണ് യുവാവിൻ്റെ പരാതിയിൽ രഞ്ജിത്തിനെതിരെ കേസെടുത്തത്. എഫ് ഐ ആർ ലൈംഗികാതിക്രമക്കുറ്റം ചുമത്തിയാണ്.
നേരത്തെ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതിയിൽ കേസെടുത്തിരുന്നു. രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത് ഇതിന് പിന്നാലെയാണ്.