

ഇടുക്കി: ശാന്തൻപാറയിൽ ഏലക്ക മോഷ്ടിച്ച പ്രതിയെ പിടികൂടി. കാമാക്ഷി വലിയപറമ്പിൽ വിബിനീയാണ് പിടികൂടിയത്. വിബിനും അച്ഛനും ചേർന്നാണ് മോഷണം നടത്തിയത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജുവാണ് വിബിന്റെ അച്ഛൻ. അണക്കര സ്വദേശിയുടെ ഉടമസ്ഥതയിൽ ശാന്തൻപാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. (Cardamom theft)
മൂന്ന് ലക്ഷം രൂപയുടെ ഏലക്കയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകൻ വിബിനും ചേർന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. വെള്ളത്തൂവൽ പവർഹൗസ് ഭാഗത്ത് വച്ചാണ് വിബിനെ പോലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏലക്ക മോഷ്ടിക്കാൻ ഇയാളോടൊപ്പമുണ്ടായിരുന്ന ബിജു ഓടി രക്ഷപെട്ടു. ബിജുവിനായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.