
ഹൈദരാബാദ്: ഹൈദരാബാദിൽ കഞ്ചാവ് വാങ്ങാൻ എത്തിയ കുടുംബത്തെ പിടികൂടി പോലീസ്(Cannabis). ദമ്പതികൾ അവരുടെ 4 വയസ്സുള്ള കുട്ടിയുമായാണ് കഞ്ചാവ് വാങ്ങാൻ എത്തിയത്. ഐ.ടി ഹബ്ബായ ഗച്ചിബൗളിയിലാണ് സംഭവം നടന്നത്. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചു. പിതാവിന് കഞ്ചാവ് ഉപയോഗത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി.
എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവ് വാങ്ങുന്നതിനിടെ 14 പേർ അറസ്റ്റിലായി. 50 ഗ്രാം ഭാരമുള്ള 100 പാക്കറ്റുകളിലായി ഏകദേശം 5 കിലോ കഞ്ചാവ് വില്പനയ്ക്ക് കൊണ്ട് വന്ന പ്രതിയെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
പിടികൂടിയവരെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സർട്ടിഫൈഡ് മയക്കുമരുന്ന് ഡീ-അഡിക്ഷൻ സെന്ററുകളിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.