ആളൂരിൽ കഞ്ചാവ് വേട്ട; കാപ്പ ചുമത്തിയ പ്രതിയടക്കം മൂന്നുപേർ പിടിയിൽ | Cannabis seized
ഇരിങ്ങാലക്കുട: ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്നു [പേരെ പിടികൂടി. കൊലപാതക കേസ്, പൊലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസിലെ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ്, കവർച്ച കേസടക്കം നിരവധി കേസുകളിലെ പ്രതിയായ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അനീഷ്, ഊരകം സ്വദേശി സതീഷ് ബാബു എന്നിവരെയാണ് പിടികൂടിയത്. (Cannabis seized)
സതീഷ് ബാബുവാണ് ഒരു മാസം മുമ്പ് ഈ വീട് വാടകക്ക് എടുത്തത്. കമ്പം, തേനി എന്നീ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് പാക്കറ്റുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. പ്രതികളിൽ നിന്ന് 1.660 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

