
ഡൽഹി: 45 കാരിയെ പറഞ്ഞു പറ്റിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ഡൽഹി ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്താണ് അജ്ഞാതര്‍ പണം തട്ടിയെടുത്തത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ റിക്കവറി ഏജന്‍റായ സ്ത്രീക്കാണ് അബദ്ധം ഉണ്ടായത്. അജ്ഞാത നമ്പറില്‍ നിന്ന് വന്ന തട്ടിപ്പ് കോളിന് ഇവര്‍ ഇരയാവുകയായിരുന്നു. ഡൽഹി ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയായിരുന്നു സംസാരം ആരംഭിച്ചത്.
ഫോണ്‍ ചെയ്തയാള്‍ സ്ത്രീയുടെ ബാങ്ക് ട്രാന്‍സാക്ഷനുകളെ കുറിച്ച് ആരാഞ്ഞു. തുടര്‍ന്ന് ഇവര്‍ നിയമവിരുദ്ധമായി പണം കൈമാറ്റം ചെയ്യുന്നുണ്ടെന്നും ഇതില്‍ ലഹരിമരുന്ന് മാഫിയക്ക് ബന്ധമുണ്ടെന്നും ഒന്നിലേറെ ഡബിറ്റ് കാര്‍ഡുകളും പാസ്പോര്‍ട്ടും കയ്യില്‍ വെക്കുന്നതായും ആരോപിച്ചു. പലതും പറഞ്ഞ് സ്ത്രീയെ പേടിപ്പിച്ചതിന് ശേഷം മുതിര്‍ന്ന ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് യൂണിഫോമിലുള്ള ഒരാള്‍ വാട്സാപ്പില്‍ വീഡിയോ കാള്‍ ചെയ്യുകയും ഉണ്ടായി.