
ചെറുതോണി: ഇടുക്കി ഭൂമിയാംകുളം ഭാഗങ്ങളിൽ പൂട്ടിക്കിടന്ന വീടുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുളകുവള്ളി ഏർത്തടത്തിൽ സുനിലിന്റെ ഭാര്യ സുനിതയെയാണ് (44) അറസ്റ്റ് ചെയ്തത്.
പരാതിയെ തുടർന്ന് ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു. ഇടുക്കി, ചെറുതോണി, കരിമ്പൻ, തടിയമ്പാട് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും സ്വർണക്കടകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മുളകുവള്ളി സ്വദേശിനി ഏർതടത്തിൽ സുനിത സ്വർണം പണയം വെച്ചിരിക്കുന്നത് തെളിഞ്ഞു. തുടർന്ന് ചെയ്തു ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.