
എറണാകുളം: അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ മർദനമേറ്റു. എറണാകുളം ബാർ അസോസിയേഷൻ അംഗം അഡ്വ നജ്മുദ്ദീനും കുടുംബത്തിനുമാണ് മർദനം ഏറ്റത്. നജ്മുദ്ദീൻ, ഭാര്യ റസീന, ഒമ്പതും 13 ഉം വയസ് പ്രായമുള്ള മക്കൾക്കും നേരേയാണ് ആക്രമണമുണ്ടായത്. അഞ്ചുപേർ ചേർന്ന സംഘമാണ് ആക്രമിച്ചത്.
രാത്രി ഒൻപതരയോടെ പുറത്തിറങ്ങിയ റസീനയെ സാമൂഹിക വിരുദ്ധർ വഴിയരികിൽ തടഞ്ഞു നിർത്തുകയും ഉപദ്രവിച്ചു. ഇത് തടയാൻ ശ്രമിച്ച നജ്മുദ്ദീനെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമികളിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.