
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ അരഗ് ഗ്രാമത്തിൽ സ്വവർഗാനുരാഗത്തിന് വിസമ്മതിച്ചതിനെ തുടർന്ന് 21 വയസുള്ള യുവാവിനെ മുക്കി കൊന്നു(Boys). സംഭവത്തിൽ 17 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ കുട്ടികളുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായാണ് വിവരം.
യുവാവിനെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് ഞായറാഴ്ച മിരാജ് റൂറൽ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ കുടുംബം പരാതി നൽകി. പോലീസ് അന്വേഷണത്തിൽ രണ്ട് ആൺകുട്ടികളും യുവാവും അടുത്തുള്ള ബെലാങ്കി ഗ്രാമത്തിൽ വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങിൽ പങ്കെടുത്തതായി കണ്ടെത്തി.
ശേഷം മദ്യപിച്ച ആൺകുട്ടികൾ ഒരു തടാകത്തിന് സമീപം യുവാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചു. എന്നാൽ യുവാവ് വിസമ്മതിച്ചു. ഇതിൽ പ്രകോപിതരായ ആൺകുട്ടികൾ യുവാവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു.