
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പോലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് സ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. (Bomb threats)
തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.