
ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ ലഭിക്കുന്നത് നിത്യസംഭവമാവുകയാണ്. ദുരൂഹമായ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.(Bomb Threats )
മന്ത്രി പറഞ്ഞത് ഇത്തരം ഭീഷണികളെ നിസ്സാരവത്ക്കരിക്കാൻ സാധിക്കില്ലെന്നാണ്. ബോംബ് ഭീഷണി വരുന്ന പക്ഷം പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയേ മതിയാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
വ്യാജഭീഷണിയായിരുന്നാൽ പോലും സുരക്ഷാ പരിശോധനകൾ നടത്തുമെന്നും, ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും പറഞ്ഞ മന്ത്രി, വ്യോമയാന രംഗത്തെ വിവിധ തലങ്ങളിൽപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തുകയാണെന്നും വ്യക്തമാക്കി.
ഇതിനായി പുതിയ ഒരു നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജഭീഷണികൾ സൃഷ്ടിക്കുന്നവരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.