
ന്യൂഡല്‍ഹി: ഇന്നും രാജ്യത്തെ വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായി. ഭീഷണി കോളുകൾ ലഭിച്ചതായി അറിയിച്ചിരിക്കുന്നത് വിസ്താര, ആകാശ വിമാനങ്ങളുടെ അധികൃതരാണ്.(Bomb threat )
എയർ ആകാശ വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായത് ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്നതിനിടയിലാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, റെഗുലേറ്ററി അധികാരികളുമായി ബന്ധപ്പെടുകയാണെന്നുമാണ് ആകാശ എയർ വക്താവ് അറിയിച്ചത്.
ഇന്ന് സർവ്വീസ് നടത്തുന്ന 6 വിസ്താര വിമാനങ്ങൾക്കാണ് സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണിയുണ്ടായത് യുകെ 25 (ഡല്‍ഹി – ഫ്രാങ്ക്ഫര്‍ട്ട്), യുകെ 106 (സിംഗപ്പൂര്‍- മുംബൈ), യുകെ 146 (ബാലി – ഡല്‍ഹി), യുകെ 116 (സിംഗപ്പൂര്‍ – ഡല്‍ഹി), യുകെ 110 (സിംഗപ്പൂര്‍ – പുനെ), യുകെ 107 (മുംബൈ – സിംഗപ്പൂര്‍ വരെ) എന്നീ വിമാനങ്ങൾക്കാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ പതിവാവുകയാണ്.