
കോഴിക്കോട്: സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മധ്യവയസ്കനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വഴിത്തിരിവ്(Cherambadi forest). 2024 മാർച്ച് 20 നാണ് ബത്തേരി സ്വദേശി വിനോദ് ഭവനിൽ ഹേമ ചന്ദ്രനെ തട്ടിക്കൊണ്ടു പോയത്. ഏപ്രിൽ 1 ന് ഇദ്ദേഹത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
നിലവിൽ 53 കാരനെ കാണാതായ സംഭവം കൊലപാതകമാണെന്ന വിവരമാണ് പുറത്തു വരുന്നത്. നീലഗിരി ചേരമ്പാടി വനത്തിൽ നിന്നും കുഴിച്ചിട്ട നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. നിലവിൽ പോലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.