
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയെ അടിസ്ഥാനമാക്കിയുള്ള കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ റിമാൻഡിൽ. ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ്.(Boby Chemmanur remanded )
ജാമ്യം വേണമെന്നുള്ള പ്രതിഭാഗത്തിൻ്റെ ആവശ്യം കോടതി തള്ളി. അഡ്വ. ബി രാമൻപിള്ളയാണ് ബോബി ചെമ്മണൂരിന് വേണ്ടി ഹാജരായത്.
ഡിജിറ്റൽ തെളിവ് ഹാജരാക്കാമെന്ന് ഇവർ അറിയിച്ചപ്പോൾ ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. ശരീരത്തിൽ പരിക്കുണ്ടോയെന്ന് ചോദിച്ചപ്പോൾ 2 ദിവസം മുൻപ് വീണതിനാൽ കാലിനും നട്ടെല്ലിനും പരിക്കുണ്ടെന്നാണ് അദ്ദേഹം കോടതിയോട് വ്യക്തമാക്കിയത്. പോലീസ് മർദിച്ചിട്ടില്ലെന്നും ബോബി കോടതിയിൽ പറഞ്ഞു.