
കൽപ്പറ്റ: നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് വയനാട്ടിൽ നിന്നാണ്.(Boby Chemmanur in police custody )
ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് എറണാകുളം സെൻട്രൽ പോലീസാണ്. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത് സ്ത്രീകൾക്ക് നേരേ അശ്ലീല പരാമർശം നടത്തുക, സാമൂഹികമാധ്യമങ്ങളിലൂടെ അത്തരം പരാമർശങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്. ഇക്കാര്യം നടി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
എന്നാൽ, താൻ പോസിറ്റീവ് ആയി നടത്തിയ ഒരു പ്രയോഗത്തെ ചിലർ ദ്വയാർത്ഥ രൂപേണ ഉപയോഗിച്ചുവെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്.
അതേസമയം, ഹണി റോസിനെ ഫോണിലൂടെ ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ കൊച്ചിയിൽ എത്തിക്കും.