
ചെങ്ങന്നൂർ: ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കണ്ണൂർ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്. സഹയാത്രികനായ അമ്പലപ്പുഴ കാരൂർ സ്വദേശി വിവേകിന് പരിക്കേറ്റു.
പുലർച്ചെ 12.30ന് എം.സി റോഡിൽ ചെങ്ങന്നൂർ ഗുരു മന്ദിരത്തിന് മുമ്പിൽ ഇന്നോവ കാറും സൈലോയും ബൈക്കുമാണ് കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ സമീപത്തെ ഡെൻറൽ ക്ലിനിക്കിന്‍റെ ഒന്നാംനിലയിലെ ഗ്ലാസ് ഇടിച്ചു തകർത്താണ് വീണത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.