‘വഴങ്ങിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ

‘വഴങ്ങിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും’ യുവതിയെ ഭീഷണിപ്പെടുത്തി ബീഹാർ പൊലീസ് ഉദ്യോഗസ്ഥൻ
Published on

യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ബിഹാർ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിക്കെതിരെയുള്ള കേസിൽ ഇളവ് ചെയ്യാ lമെന്നും ജയിലിൽ പോകേണ്ടെങ്കിൽ തനിക്ക് ഒപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ ലൈംഗിക ബന്ധത്തിന് ഏർപ്പെടാൻ നിർബന്ധിച്ചത്.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസതിയിൽ വെച്ച് രണ്ട് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ കാര്യത്തെ പറ്റി സംസാരിക്കാമെന്ന് പറഞ്ഞാണ് യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചു വരുത്തിയത്. തുടർന്ന് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയതോടെ യുവതി മൊബൈലിൽ ഇത് പകർത്താൻ ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com