ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്; എഴുപത്തിയഞ്ചുകാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്; എഴുപത്തിയഞ്ചുകാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

Published on

കൊച്ചി: ഓൺലൈൻ തട്ടിപ്പുകാർ തട്ടിപ്പ് തുടരുന്നതിനിടെ ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശിയായ എഴുപത്തിയഞ്ചുകാരന് ലക്ഷങ്ങള്‍ നഷ്ടമായി. പണം കൈമാറിയതോടെ തട്ടിപ്പുകാര്‍ മുങ്ങിക്കളഞ്ഞു.

'ബെംഗളൂരുവിലുള്ള നിങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ ചോദിക്കുന്ന രേഖകള്‍ നല്‍കണം'- എഴുപത്തിയഞ്ചുകാരന് ബംഗളൂരു ട്രാഫിക് പൊലീസിന്റെ പേരില്‍ ലഭിച്ച സന്ദേശം ഇങ്ങനെയായിരുന്നു. പൊലീസ് യൂണിഫോം ധരിച്ച ഒരാളാണ് വിഡിയോയില്‍ സംസാരിച്ചത്.

തനിക്ക് ബെംഗളൂരുവില്‍ വാഹനമില്ലെന്ന് അറിയിച്ചെങ്കിലും ആധാര്‍ രേഖകള്‍ നല്‍കാന്‍ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇയാളുടെ ആധാര്‍ ഉപയോഗിച്ച് വലിയ തട്ടിപ്പു നടന്നതായി പറഞ്ഞ് വിശ്വസിപ്പിച്ച് വയോധികന്റെ അക്കൗണ്ടില്‍ നിന്ന് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പണം കൈമാറിയതോടെ തട്ടിപ്പുകാര്‍ മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

Times Kerala
timeskerala.com