
അടൂർ: യാത്രക്കാരിയായ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പള്ളിക്കൽ മേക്കുന്നുമുകൾ അർച്ചന ഭവനിൽ ആദർശ് സുകുമാരനെ (38)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. (Kidnapping attempt)
നവംബർ നാലിന് രാവിലെയായിരുന്നു സംഭവം നടന്നത്. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് താത്ക്കാലിക ജീവനക്കാരിയായ യുവതി ആദർശ് സുകുമാരൻ ഓടിച്ച ഓട്ടോറിക്ഷ പഞ്ചായത്ത് ഭാഗത്തേക്ക് പോകാൻ സവാരിക്കായി വിളിക്കുകയും ഓട്ടോറിക്ഷയിൽ കയറിയ യുവതി പഞ്ചായത്തിനു മുൻപിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആദർശ് സുകുമാരൻ നിർത്താതെ ഓടിച്ചു പോവുമായുമായിരുന്നു. ഇതിൽ ഭയന്ന് രക്ഷപെടാൻ വേണ്ടി യുവതി ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി. പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി പുറത്തേക്ക് ചാടിയിട്ടും പ്രതി ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.