
പൂച്ചാക്കൽ: 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് തേവർവട്ടം ആഞ്ഞിലിക്കാട്ട് വെളി സുജിത്തിനെ (41) യാണ് പൂച്ചാക്കൽ സി.ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈമാസം 20നായിരുന്നു സംഭവം നടന്നത്. കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരുന്നപ്പോൾ വീട്ടിലെത്തി പീഡനത്തിന് ശ്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.