
മുംബൈ: ബാന്ദ്രയിലെ പ്രമുഖ സ്‌കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം(kidnap). ബാന്ദ്രയിലെ ചാപ്പൽ റോഡിലുള്ള ഒരു കോൺവെന്റ് സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതികളായ രണ്ടു സ്ത്രീകൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർ ബുധനാഴ്ച, കുട്ടികളെ കൊണ്ട് പോകാനെന്ന വ്യാജേന സ്കൂൾ കൗണ്ടറിൽ അപേക്ഷ സമർപ്പിച്ചു.
അഞ്ചും ഏഴും വയസ്സുള്ള സഹോദരന്മാരെ കൂട്ടികൊണ്ടു പോകാനാണ് അനുവാദം ചോദിച്ചത്. ഇവർ കുട്ടികളുടെ മുത്തശ്ശിയും അമ്മായിയുമാണെന്നാണ് അധികൃതരെ പരിചയപ്പെടുത്തിയത്. എന്നാൽ സംശയം തോന്നിയ സ്കൂൾ ജീവനക്കാർ കുട്ടികളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി പരിശോധന നടത്താനൊരുങ്ങി. ഉടൻ തന്നെ പ്രതികളായ സ്ത്രീകൾ സ്ഥലംവിടുകയായിരുന്നു. സിസിടിവിയുടെ സഹായത്തോടെ സ്ത്രീൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.