"കൊടും ക്രൂരത"; യു.പിയിൽ ഗർഭിണിയായ ഭാര്യയെ വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ് | pregnant wife

ആക്രമണത്തിൽ 5 മാസം ഗർഭിണിയായ ബ്രജ്ബാല(25)യാണ് കൊല്ലപ്പെട്ടത്.
 pregnant wife
Published on

ഉത്തർ പ്രദേശ്: കാസ്ഗഞ്ച് ജില്ലയിൽ നാഗ്ല ധാക്കിൽ ഗർഭിണിയായ യുവതിയെ വീടിന്റെ മുകളിൽ നിന്ന് ഭർത്താവ് താഴേക്ക് തള്ളിയിട്ടു(pregnant wife). ആക്രമണത്തിൽ 5 മാസം ഗർഭിണിയായ ബ്രജ്ബാല(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ രാമു എന്ന രാംസരണിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണത്തിൽ ഉപ്പ് അധികമായതിന്റെ പേരിൽ രാമുവും ബ്രജ്ബാലയും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്ന് രാമു ഭാര്യയെ ആക്രമിക്കുകയും വീടിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിടുകയും ചെയ്തു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങി. 7 വര്ഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com