എ.ടി.എം കാർഡ് ക്ലോണിംഗ്: രാജ്യത്ത് നടന്നത് 15,288 വ്യാജ ഇടപാടുകൾ; മഹാരാഷ്ട്രയിൽ മാത്രം 496 ഇടപാടുകൾ, അന്വേഷണം ആരംഭിച്ച് പോലീസ് | ATM card cloning

മഹാരാഷ്ട്ര പോസ്റ്റൽ സർക്കിളിൽ 27 എടിഎം മെഷീനുകളിലായി ക്ലോണിംഗ് വഴി 496 ഇടപാടുകൾ നടന്നതായാണ് വിവരം.
atm
Published on

മഹാരാഷ്ട്ര: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ജനറൽ പോസ്റ്റ് ഓഫീസിനുള്ളിലെ എടിഎം കിയോസ്കിൽ വൻ തട്ടിപ്പ്(ATM card cloning). ജിപിഒ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ എടിഎം കാർഡ് ക്ലോണിംഗ് ഉപയോഗിച്ച് 1.19 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മഹാരാഷ്ട്ര പോസ്റ്റൽ സർക്കിളിൽ 27 എടിഎം മെഷീനുകളിലായി ക്ലോണിംഗ് വഴി 496 ഇടപാടുകൾ നടന്നതായാണ് വിവരം. ഇതിൽ 17 വ്യാജ ഇടപാടുകളും ജനറൽ പോസ്റ്റ് ഓഫീസിനുള്ളിലെ എടിഎം കിയോസ്കിൽ നിന്നാണെന്നും കണ്ടെത്തി.

രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിൽ 356 എടിഎം മെഷീനുകളിലായി ക്ലോൺ ചെയ്ത ഡെബിറ്റ് കാർഡുകൾ ഉൾപ്പെട്ട 15,288 വഞ്ചനാപരമായ ഇടപാടുകൾ കണ്ടെത്തി. വിവിധ ബാങ്കുകളുടെ ക്ലോൺ ചെയ്ത ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ എം.ആർ.എ മാർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് സംബന്ധിച്ച് ന്യൂഡൽഹിയിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറലിന് റിപ്പോർട്ട് ലഭിച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com