
ഗുവാഹത്തി: വ്യാജ ഡോക്ടർമാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അസം സർക്കാർ(fake doctors). നടപടിയുടെ ഭാഗമായി നടന്ന അന്വേഷണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ 4 വ്യാജ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി മുതൽ 10 പേരാണ് അറസ്റ്റിലായത്. നാഗോണ്, ജോർഹട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. 3 മുതൽ 8 വര്ഷം വരെയായി ഇവർ മേഖലയിൽ പ്രാക്ടീസ് നടത്തി വന്നതായാണ് വിവരം.
ഇവർക്കെതിരെ വിശ്വാസ വഞ്ചന, പൊതു സുരക്ഷയെ അപകടപ്പെടുത്തൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആന്റി-ക്വാക്കറി ആൻഡ് വിജിലൻസ് സെൽ രൂപീകരിച്ചാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.