
മസ്കത്ത്: മയക്കുമരുന്നു കടത്തിയയാളെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 84 ഹെറോയിൻ ക്യാപ്സുളുകളാണ് പിടിച്ചെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.