
കോഴിക്കോട്: വടകരയിൽ ആറംഗ സംഘം ചേർന്ന് അധ്യാപകനെ ആക്രമിച്ചു. വടകര പുതിയ സ്റ്റാന്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനാണ് മർദനമേറ്റത് (Gang Attack). വാരിയെല്ലുകൾക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറംഗ സംഘം സ്ഥാപനത്തിൽ കയറി ദാവൂദിനെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.വടകര പോലീസ് സ്ഥലത്തെത്തിയാണ് അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.