Crime
പേടിഎം സ്റ്റിക്കറിന് മീതെ മറ്റൊരു ക്യുആർ കോഡ്; കാന്റീന്‍ ജീവനക്കാരെ പറ്റിച്ച് പണം തട്ടി | QR Code Scanner
കൊല്ലം: ആശ്രാമത്ത് വ്യവസായ വകുപ്പിന്റെ കാന്റീനില്‍ ജീവനക്കാരെ പറ്റിച്ച് പണം തട്ടിയതായി പരാതി. പേടിഎം സ്റ്റിക്കറിന് മുകളില്‍ മറ്റൊരു ക്യുആര്‍ കോഡ് ഒട്ടിച്ചാണ് പണം തട്ടിയെടുത്തത്. അഞ്ച് സ്ത്രീകള്‍ ചേര്‍ന്നാണ് കാന്റീന്‍ നടത്തിയിരുന്നത്. (QR Code Scanner)
സ്ഥിരമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നയാളാണ് ക്യൂആര്‍ കോഡിലെ മാറ്റം ശ്രദ്ധിച്ചത്. സ്‌കാന്‍ ചെയ്യുമ്പോള്‍ സാധാരണ സജിനി എന്ന പേരാണ് വന്നിരുന്നതെന്നും ചില ദിവസം മറ്റൊരാളുടെ പേരാണ് വന്നതെന്നും കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നൽകുകയായിരുന്നു. പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.