
കൊച്ചി: നടനും എം എല്‍ എയുമായ എം മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പുതിയ പരാതി. ബന്ധുവായ യുവതി എറണാകുളം റൂറൽ എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ നടി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ്.(Another complaint against the actress who filed complaint against Mukesh)
പോലീസ് അറിയിച്ചത് പുതിയ പരാതിയില്‍ യുവതിയുടെ മൊഴിയെടുക്കുമെന്നും, തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ്.
കഴിഞ്ഞ ദിവസം നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും, ചെന്നൈയിലെ ഒരു സംഘത്തിന് പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ കാഴ്ച്ചവെച്ചുവെന്നും കാട്ടി യുവതി പരാതി നൽകിയിരുന്നു. സംഭവം നടന്നത് 2014ൽ ആയിരുന്നുവെന്നും, അന്ന് തനിക്ക് 16 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു.
എസ് ഐ ടിക്കാണ് ഈ പരാതിയിൽ അന്വേഷണ ചുമതല. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ പരാതി. എന്നാൽ, ഇത് വ്യാജ പരാതിയാണെന്നും, പണം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കുകയാണ് യുവതിയെന്നും പറഞ്ഞ് നടിയും രംഗത്തെത്തി.