
ചെന്നൈ : അണ്ണാ സർവ്വകലാശാല കാമ്പസിനുള്ളിൽ വച്ച് പെൺകുട്ടി ക്രൂരമായ പീഡനത്തിരയായ സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി.(Anna University rape case )
നിലവിലെ പല പ്രതിഷേധങ്ങളും രാഷ്ട്രീയ മുതലെടുപ്പിനാണെന്നാണ് കോടതിയുടെ വിമർശനം.
അതേസമയം, നാളെ ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ മധുരയിൽ നടത്താനിരുന്ന പ്രതിഷേധ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. കൂടാതെ, അനുവാദമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പും നൽകി.