ആലപ്പുഴ: കഴിഞ്ഞ ദിവസം കാണാതായ ഹൗസ്ബോട്ട് ജീവനക്കാരന്റെ മൃതദേഹം കായലിൽ കണ്ടെത്തി (Alappuzha houseboat employee dead). ചമ്പക്കുളം അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസ് (33) ആണ് മരിച്ചത്.കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപം കായലിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി മുതലാണ് മാത്യുവിനെ കാണാതാകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.
Story Summary: A 33-year-old houseboat employee, Mathew Thomas from Champakulam, was found dead in the backwaters of Alappuzha. He had been missing since Thursday night. His body was recovered near the Mundakkal bridge in Kainakary and shifted to the Alappuzha Medical College mortuary.

