

കൊച്ചി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ പരിപാടിക്കിടയിലുണ്ടായ മൊബൈൽ ഫോൺ മോഷണത്തിന് പിന്നിൽ അസ്ലം ഖാൻ ഗ്യാങ് എന്ന് സംശയം. പ്രത്യേക അന്വേഷണ സംഘം പ്രതികളെ തിരഞ്ഞ് ഡൽഹിയിലെത്തി.(Alan Walker show )
ഈ പ്രതികളുടെ രീതി ഫ്ലൈറ്റിൽ വന്ന് മോഷണം നടത്തുകയും, ട്രെയിനിൽ തിരികെ മടങ്ങുകയുമാണ്. ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും മോഷണം നടത്തിയിട്ടുണ്ടായിരുന്നു.
അസ്ലം ഖാൻ്റെ ഗ്യാങ് 10 പേരടങ്ങുന്നതാണ്. അന്വേഷണം നടക്കുന്നത് ബെംഗളൂരുവും ഡൽഹിയും കേന്ദ്രീകരിച്ചാണ്. അന്വേഷണ സംഘം ബെംഗളുരുവിലെത്തി.
അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത് ബംഗളുരുവിലെ പരിപാടിക്കിടയിടയിൽ 100 മൊബൈൽ ഫോണുകൾ മോഷണം പോയതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്.