
ന്യൂഡൽഹി: വെന്റിലേറ്ററിൽ വച്ച് എയർഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു(Air hostess). ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്.
ചികിത്സയ്ക്കായി എത്തിയ എയർഹോസ്റ്റസിനാണ് ക്രൂരമായ പീഡനം ഏറ്റു വാങ്ങേണ്ടി വന്നത്. പീഡിപ്പിക്കപ്പെട്ട വിവരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് ഭർത്താവിനെ അറിയിച്ചത്.
പരാതി നൽകി അഞ്ച് ദിവസത്തിനു ശേഷമാണ് ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.