കോ​ട്ട​യം ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥീ​രി​ക​രി​ച്ചു | African swine fever

കോ​ട്ട​യം ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥീ​രി​ക​രി​ച്ചു | African swine fever
Published on

കോ​ട്ട​യം: ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ൽ, വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ന്നി​ഫാ​മു​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥീ​രി​ക​രി​ച്ചു. പ​ന്നി​പ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ച ഫാ​മി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ച് ഉത്തരവിട്ടു. (African swine fever)

ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​യി ക​ള​ക്ട​ർ ജോ​ൺ.​വി. സാ​മു​വ​ലാ​ണ് അ​റി​യി​ച്ച​ത്. പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ​ന്നി ഫാ​മി​ലെ​യും അ​തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ​യും എ​ല്ലാ പ​ന്നി​ക​ളെ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കൊ​ന്നു സം​സ്‌​ക്ക​രി​ക്കും. ഇ​തി​ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ന്നി​മാം​സ വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും പ​ന്നി​മാം​സം, തീ​റ്റ എ​ന്നി​വ​യു​ടെ ക​ട​ത്തും നി​രോ​ധി​ച്ചു. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ന്നി, പ​ന്നി​മാം​സം, തീ​റ്റ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലേ​ക്ക് ഇ​വ കൊ​ണ്ടു​വ​രു​ന്ന​തി​നും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com