
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മാതാവ് ഷെമിയുടെ നിർണായക മൊഴി. തന്നെ അക്രമിച്ചത് അഫാൻ തന്നെയെന്ന് ഷെമി.’ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചത്. ബോധം വന്നപ്പോൾ പോലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി മൊഴി നൽകി. കിളിമാനൂർ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു പുതിയ വിവരം നൽകിയത്.
കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ചത് എന്നായിരുന്നു ഇന്ന് രാവിലെയും ഷെമി വെളിപ്പെടുത്തിയത്. എന്നാൽ വൈകിട്ടോടെ മൊഴി രേഖപ്പെടുത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ ഷെമി നൽകുകയായിരുന്നു. കട്ടിലില്‍ നിന്ന് വീണതെന്നായിരുന്നു ഷെമി ആദ്യം മുതല്‍ വ്യക്തമാക്കിയിരുന്നത്. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്. അഫാന്‍ തന്റെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ഷെമി പറയുന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ തന്നെ ബോധം പോയതായും ഷെമി പറയുന്നു.