
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഫർസാനയുടെ മാല അഫാൻ പണയം വച്ചതായി വിവരം(Venjaramood Mass Murder). പകരം എടുത്ത് നൽകിയത് മുക്കുപണ്ടമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ഇത് തിരിച്ചറിഞ്ഞ ഫർസാന മാല എടുത്ത് തരണമെന്ന് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട്ടിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്. സഹോദരൻ അഫ്സാൻ, കാമുകി ഫർസാന, മുത്തശി സൽമാവീബി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ സജിത എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്.