

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലാണ്. കേസിൽ പ്രതിഭാഗത്തിൻ്റെ വാദം ഇന്ന് ആരംഭിക്കും. ഇന്നലെയാണ് ഡിസംബറില്‍ തുടങ്ങിയ പ്രോസിക്യൂഷൻ്റെ വാദം പൂർത്തിയായത്.( Actress assault case updates )
ഒരു മാസത്തോളമാണ് പ്രതിഭാഗത്തിൻ്റെ വാദവും നീണ്ടുനിൽക്കുക. കേസിലെ വിചാരണ നടപടികൾ ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.