

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. 2 ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്.(Actress assault case updates )
ഇത് ബാലിശമായ വാദമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.
ഇത് കേസിൻ്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. നടൻ ദിലീപ് കൂടി പ്രതിയായിട്ടുള്ള കേസിൽ പൾസർ സുനി 2017 ഫെബ്രുവരി 23 മുതല്‍ റിമാൻഡിൽ കഴിയുകയാണ്.
അതേസമയം, കേസിൻ്റെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നുള്ള അതിജീവിതയുടെ ഹർജി കോടതിയുടെ പരിഗണനയിലാണ്.