സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി: അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ജാമ്യം തുടരും | Actor Siddique’s anticipatory bail

രണ്ടാഴ്ച്ച കഴിഞ്ഞാണ് മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുക
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി: അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ജാമ്യം തുടരും | Actor Siddique’s anticipatory bail
Published on

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി.(Actor Siddique's anticipatory bail )

രണ്ടാഴ്ച്ച കഴിഞ്ഞാണ് മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം, അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഇടക്കാല ജാമ്യം തുടരും.

സിദ്ദിഖിൻ്റെ അഭിഭാഷകൻ വ്യക്‌തമാക്കിയത്‌ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും, സത്യവാങ്മൂലം സമർപ്പിക്കാനായി കൂടുതൽ സമയം നൽകണമെന്നുമാണ്. സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് സർക്കാർ വാദിച്ചത്.

നേരത്തെ ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കേസിൽ നടന് താൽക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു. അറസ്റ്റ് നടക്കുന്ന പക്ഷം വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നാണ് ബെഞ്ച് പറഞ്ഞിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com