
തൃശൂർ: ആലുവ സ്വദേശിയായ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ മുകേഷിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കേസിൽ മുകേഷ് മുൻകൂർ ജാമ്യം നേടിയിരുന്നു. പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തൃശൂർ വടക്കാഞ്ചേരി പോലീസാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. സിനിമാ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.